ലക്നോ: മോഷണത്തിനിടെ രണ്ട് ജ്വല്ലറി വ്യാപാരികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് മഥുരയിൽ ഇന്ന് വ്യാപാരി ഹർത്താൽ. കൃത്യാമയ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ഹർത്താൽ തുടരുമെന്ന് വ്യാപാരികൾ അറിയിച്ചു. ഹർത്താലിനെ അനുകൂലിച്ച് പെട്രോൾ പമ്പുകളും ഇന്ന് അടച്ചിടും.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊയാലവാലി ഗലിയിലെ ജ്വല്ലറികളിൽ തിങ്കളാഴ്ച രാത്രി ആറ് ആയുധധാരികൾ എത്തി വെടിവെപ്പ് നടത്തുകയും ജ്വല്ലറികൾ കൊള്ളയടിക്കുകയും ചെയ്തു. വെടിവെപ്പിൽ രണ്ട് ജ്വല്ലറി വ്യാപാരികൾ കൊല്ലപ്പെട്ടു. വികാസ്. മേഘ് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സമയം കൃത്യമായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് പൊലീസ് സബ് ഇൻസ്പെക്ടറെയും രണ്ട് കോൺസ്റ്റബിൾമാരെയും സസ്പെൻറ് ചെയ്തിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡി.ജി.പി സുൽഖൻ സിങ്ങിനോട് സ്ഥലംസന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രി ശ്രീകാന്ത് ശർമയും അവരോടൊപ്പം സ്ഥലംസന്ദർശിക്കുമെന്നാണ് കരുതുന്നത്. മരിച്ചവരുടെ കുടുംബക്കാർക്ക് 50ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.