ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു; ആറു പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു- കശ്മീർ കഠ് വ ജില്ലയിലെ മചേഡിയിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിനുനേരെ വെടിവെപ്പും ഗ്രനേഡ് ആക്രമണവുമുണ്ടായത്.

ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ലെന്ന് സൈന്യം വ്യക്തമാക്കി. സൈനികർ തിരിച്ചടിച്ചെങ്കിലും ഭീകരർ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു. കൂടുതൽ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

രാത്രി വൈകിയും ഇവിടെ വെടിയൊച്ച മുഴങ്ങിയതായാണ് റിപ്പോർട്ട്. ഭീകരർ ഈയടുത്ത് അതിർത്തിക്കപ്പുറത്തുനിന്ന് നുഴഞ്ഞുകയറിയവരാണെന്ന് കരുതുന്നു. നാലാഴ്ചക്കിടെ മേഖലയിൽ ഇത് രണ്ടാമത്തെ വലിയ ആക്രമണമാണ്.

ജൂൺ 12നും 13നുമായി ഇവിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും ഒരു സി.ആർ.പി.എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിക്കുകയും രണ്ട് സൈനികർ വീരമൃത്യു വരിക്കുകയുമുണ്ടായി.

Tags:    
News Summary - Terror attack in Jammu and Kashmir's Kathua; Four soldiers martyred; Six people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.