ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ, ദോഡ ജില്ലകളിൽ നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ ഒരു സി.ആർ.പി.എഫ് ജവാന് വീരമൃത്യു. ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഭീകരനെ സൈന്യം വധിക്കുകയും മറ്റൊരാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയുമാണ്.
ദോഡ ജില്ലയിൽ ഭാദേർവ-പത്താൻകോട്ട് റോഡിലെ രാഷ്ട്രീയ റൈഫിൾസിന്റെയും പോലീസിന്റെയും സംയുക്ത ചെക്ക്‌പോസ്റ്റിൽ ചൊവ്വാഴ്ച രാത്രി ഭീകരർ ആക്രമണം നടത്തുകയായിരുന്നു. കത്വ ജില്ലയിൽ, പുലർച്ചെ മൂന്ന് മണിയോടെ ഭീകരർ നടത്തിയ വെടിവയ്പിൽ സി.ആർ.പി.എഫ് ജവാൻ കബീർ ദാസിന് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരസംഘടനയായ കശ്മീർ ടൈഗേഴ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കത്വയിൽ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.