ശ്രീലങ്കയിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് യാത്രാ നിയന്ത്രണം

ന്യൂഡൽഹി: ശ്രീലങ്കയിലേക്കുള്ള യാത്രകൾ പൗരന്മാർ കഴിവതും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. കേന്ദ്ര വിദേശകാര്യ മ ന്ത്രാലയമാണ് മുന്നറിയപ്പ് പുറപ്പെടുവിച്ചത്. ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും ഭീകരാക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്.

അടിയന്തര ആവശ്യങ്ങൾക്ക് ലങ്കയിലേക്ക് പോകുന്നവർക്ക് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമീഷനുമായി ബന്ധപ്പെടാം. ഹംബൻകോട്ട, ജാഫ്ന എന്നിവിടങ്ങളിലെ അസിസ്റ്റന്‍റ് ഹൈക്കമീഷനുകളിൽ നിന്നും സഹായം ലഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ഭീകരാക്രമണങ്ങൾക്ക് ശേഷം ലങ്കയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും അടിയന്തരവാസ്ഥയും കർഫ്യൂവും യാത്ര ദുഷ്കരമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഏപ്രിൽ 21നാണ് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 253 പേർ കൊല്ലപ്പെട്ടു.

Tags:    
News Summary - Terror Attacks: Ministry of External Ministry Restricted Sri Lanka Travel -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.