കശ്​മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു തീവ്രവാദിയെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്​മീരിലെ ഗണ്ഡർബാലി​ൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഗണ്ഡർബാലിലെ ഗുണ്ഡ്​ മ േഖലയിൽ ചൊവ്വാഴ്​ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു തീവ്രവാദിയെ കൊലപ്പെടുത്തി. പ്രദേശത്ത്​ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികൾക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്​.

തിങ്കളാഴ്​ച ബന്ദിപുരയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട്​ തീവ്രവാദികളെ വധിച്ചിരുന്നു. ലശ്​കറെ ത്വയ്യിബ തീവ്രവാദികളാണ്​ കൊല്ലപ്പെട്ടത്​. അതിർത്തിയിലൂടെ കൂടുതൽ ലശ്​കർ തീവ്രവാദികൾ നുഴഞ്ഞു കയറിയതായി രഹസ്യവിവരം ലഭിച്ചിരുന്നു.

Tags:    
News Summary - Terrorist encounter in Kashmir - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.