ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ റാവൽപോറ പ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് എം 4 റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തു. പൊലീസ്, ആർമി, സി.ആർ.പി.എഫ് എന്നിവർ ചേർന്നാണ് ഓപറേഷൻ നടത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം നടന്ന പ്രദേശത്തെ വീട്ടിൽ രണ്ട് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ട്. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരമാണ് പരിശോധന ആരംഭിച്ചത്.
അതേസമയം, നാട്ടുകാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ വേണ്ടി തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നു. ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. മാർച്ച് 11ന് അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.