കശ്​മീരിൽ സൈനിക വാഹന വ്യൂഹത്തിനു നേരെ ആക്രമണം: സൈനികൻ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്​മീരിലെ അനന്ത്​ നാഗിൽ ഇന്ത്യൻ സൈന്യത്തിനു​ നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.  അഞ്ചു സൈനികർക്ക്​ പരിക്കേറ്റു.  സൈന്യത്തി​​​​​െൻറ വാഹന വ്യൂഹത്തിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്തനാഗിലെ ഖ്വാസിഗുഡ്​ ഏരിയയിൽ ജമ്മു–ശ്രീനഗർ ദേശീയ പാതയിൽ വെച്ചാണ്​ ആക്രമണം. പ്രദേശത്ത്​ അക്രമം നടത്തിയ തീവ്രവാദികൾക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്​.  

അതേസമയം, ജമ്മു കശ്​മീരിലെ പൂഞ്ച്​ മേഖലയിൽ പാകിസ്​താൻ സൈന്യം വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്ക്​ സമീപം രാത്രി 11ഒാടുകൂടിയാണ്​ പാക്​ സൈന്യം പ്രകോപനം കൂടാതെ വെടിവെപ്പ്​ തുടങ്ങിയത്​. ഇന്ത്യ ശക്​തമായി തിരിച്ചടിച്ചു. പൂഞ്ച്​, ഷാഹ്​പൂർ, കെർനി, സൗജെയ്​ൻ, മെന്ദർ ജില്ലകളിലാണ്​ പാക്​ സൈന്യം വെടിവെപ്പ്​ നടത്തിയത്​. പൂഞ്ചിലുണ്ടായ വെടിവെപ്പിൽ സിവിലൻ കൊല്ലപ്പെട്ടു. 

കഴിഞ്ഞ ദിവസം പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ ജനറൽ എഞ്ചിനീയറിംഗ്​ റിസർവ്​ ഫോഴ്​സിലെ തൊഴിലാളി മരിക്കുകയും രണ്ട്​ ബി.എസ്​.എം്​ ജവാൻമാർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Terrorists attack Army convoy in Anantnag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.