കശ്​മീരിൽ ആയുധധാരികൾ ബാങ്ക്​ കൊള്ളയടിച്ചു

ശ്രീനഗർ: കശ്​മീരിൽ മുഖംമൂടി ധരി​െച്ചത്തിയ സംഘം തോക്കുചൂണ്ടി ബാങ്ക്​ കൊള്ളയടിച്ചു. അനന്തനാഗ്​ ജില്ലയിലെ അർവാനിയിൽ ജമ്മു^കശ്​മീർ ബാങ്ക്​ ​​ബ്രാഞ്ചിലാണ്​ സംഭവം. മൂന്നുനാലു പേരടങ്ങിയ സംഘം ജീവനക്കാരെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തി നിർത്തിയശേഷം പണമെടുത്ത്​ രക്ഷപ്പെടുകയായിരു​െന്നന്ന്​ പൊലീസ്​ പറഞ്ഞു. നഷ്​ടപ്പെട്ട സംഖ്യ എത്രയെന്ന്​ തിട്ടപ്പെടുത്തേണ്ടതുണ്ടെന്നും ആക്രമികൾക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Terrorists looted Jammu and Kashmir Bank-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.