ആറു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു; ആറ് പേർ പിടിയിൽ

താനെ: മധ്യപ്രദേശിൽ നിന്നും തട്ടിക്കൊണ്ടുപോയി വിറ്റ ആറു മാസം പ്രായമുള്ള കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോകുകയും എട്ട് മണിക്കൂറിനുള്ളിൽ 29 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ റായ്ഗഡ് സ്വദേശിയായ അധ്യാപകന് വിൽക്കുകയുമായിരുന്നു. സംഭവത്തിൽ കുഞ്ഞിനെ വാങ്ങിയ അധ്യാപകനായ ശ്രീകൃഷ്ണ പാടീൽ, മുംബൈയിലെ പ്രമുഖ ഹോസ്പിറ്റലിലെ ജീവനക്കാരനായ അമോൽ യെരുൽകാർ, അദ്ദേഹത്തിന്റെ ഭാര്യ അര‍വി യെരുൽകാർ, കല്യാണിലെത്തിച്ച കുട്ടിയെ കൈകാര്യം ചെയ്ത നിതിൻ സൈനി, സ്വാതി സോണി, റിക്ഷാ ഡ്രൈവർ പ്രദീപ് കൊലാംമ്പെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാടീലിന്റെ വിദ്യാർത്ഥിയായ അമോലാണ് കുഞ്ഞിനെ നൽകാമെന്ന് അധ്യാപകന് വാ​ഗ്ദാനം ചെയ്തത്. കുഞ്ഞിനായി തന്റെ സമ്പാദ്യമായ 29 ലക്ഷം രൂപ നൽകാമെന്നായിരുന്നു പാടീലിന്റെ പ്രതികരണം. പിന്നാലെ അമോൽ വിവരം ഭാര്യയുമായി വിവരം പങ്കുവെക്കുകയും പിന്നീട് ഇത് ഡ്രൈവറായ പ്രദീപ് വിവരം മറ്റ് പ്രതികളുമായി ചർച്ച ചെയ്യുകയുമായിരുന്നു. മെയ് 9നായിരുന്നു വഴിയരികിൽ താമസിക്കുന്ന ദമ്പതികളിൽ നിന്നും സംഘം കുഞ്ഞിനെ തട്ടിയെടുത്തത്. പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

Tags:    
News Summary - Thane: 6-month-old baby kidnapped; rescued by Kalyan police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.