കഷ്ടിച്ച് ജയിച്ച മകന്റെ വിജയം ആഘോഷമാക്കി മാതാപിതാക്കൾ; ആശംസയുമായി നെറ്റിസൺസും

എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ കുട്ടികളുടെ ചിത്രം പങ്കുവയ്ക്കുന്നത് നാം സമൂഹമാധ്യമങ്ങളിൽ പതിവായി കാണാറുണ്ട്. എന്നാലിവിടെ കഷ്ടിച്ച് പരീക്ഷയിൽ വിജയിച്ച മകന്റെ വിജയം ആഘോഷമാക്കുകയാണ്

മുംബൈ സ്വദേശികളായ മാതാപിതാക്കൾ. പത്താം ക്ലാസ് പരീക്ഷയിൽ 35% മാർക്ക് വാങ്ങി വിജയിച്ച മകനെ അഭിനന്ദിക്കുകയും എല്ലാവരും ചേർന്ന് ആഘോഷമാക്കി മാറ്റുകയും ചെയ്യുകയായിരുന്നു.

ഐ.എ.എസ് ഓഫീസർ ആയ അവനീഷ് ശരൺ ആണ് ഈ കുടുംബത്തിൻറെ വിവരങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. മുംബൈ താനെയിലെ ഉത്ൽസറിലാണ് ഈ കുടുംബം താമസിക്കുന്നത്. വിഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് ഈ കുടുംബത്തിന് ആശംസ അറിയിച്ച് രംഗത്ത് വന്നത്. മറാഠി മീഡിയം സ്‌കൂളിലെ വിദ്യാർഥിയായ വിശാൽ കരാഡ് ആണ് 35 ശതമാനം മാർക്ക് നേടി പരീക്ഷയിൽ വിജയിച്ചത്. പരീക്ഷയിൽ ജയിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് ഇത്. എന്നാൽ, വിശാലിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മകൻ നേടിയ മാർക്ക് അല്ല അവൻറെ വിജയമാണ് അവർക്ക് പ്രധാനം. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയും ചേർന്ന് തങ്ങളാൽ കഴിയും വിധം മകൻറെ വിജയം ആഘോഷമാക്കാൻ തീരുമാനിക്കുകയായിരുന്നു.

‘പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ഉയർന്ന സ്കോറുകൾ ആഘോഷിക്കുന്നുണ്ടാകാം, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം, വിശാലിന്റെ 35 ശതമാനം മാർക്ക് വളരെ പ്രാധാന്യമർഹിക്കുന്നു, കാരണം അവൻ എസ്എസ്‌സി പരീക്ഷയിൽ വിജയിച്ചു എന്നതിലാണ് ഞങ്ങൾ അഭിമാനിക്കുന്നത്’-മകൻറെ വിജയത്തെക്കുറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛൻ പറയുന്നു. 

Tags:    
News Summary - Thane Family Celebrates As Son Gets 35 Marks In All 6 Subjects In Class 10 Board Exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.