തപോവൻ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ നിരവധി പേരാണ് കുടുങ്ങിയത്. തപോവനിൽ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിനെത്തിയവർ ഭൂഗർഭ തുരങ്കത്തിനുള്ളിലാണ് കുടുങ്ങിയത്. ദുരന്തത്തിൽ 31 പേർ മരിച്ചുവെങ്കിലും നിരവധി പേരെ സൈന്യം രക്ഷപ്പെടുത്തി. ഇത്തരത്തിലൊരു രക്ഷപ്പെടലിന്‍റെ കഥപറയുകയാണ് ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്യുന്ന രാജേഷ് കുമാർ.
ഞായറാഴ്ച ജോലി ചെയ്യുന്നതിനിടയിലാണ് വിസിലിന്‍റെ ശബ്ദം പോലൊന്ന് കേട്ടത്. ആദ്യം സംഭവിക്കുന്നതെന്താണെന്ന് മനസിലായില്ല. ഞങ്ങളപ്പോൾ ടണലിനകത്തായിരുന്നു. പുറത്തുള്ളവർ അതിവേഗം ടണിലിൽ നിന്ന് വരാൻ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു. തീപിടിത്തമാണെന്നാണ് വിചാരിച്ചത്. എന്നാൽ, അതിവേഗം വെള്ളം ടണലിനുള്ളിലേക്ക് ഇരച്ചെത്തി. ഒരു ഹോളിവുഡ് സിനിമ പോലെയായിരുന്നു ആ അനുഭവം.
മിനിറ്റുകൾക്കം ടണലിനുള്ളിൽ വെള്ളം നിഞ്ഞു. പിന്നീട് ടണലിനുള്ളിൽ അടിഞ്ഞ ചെളിക്കും വെള്ളത്തിന് മുകളിൽ നിൽക്കാനായി ശ്രമം. ടണലിലൂടെയുള്ള െപപ്പിൽ തൂങ്ങി വെള്ളത്തിന് മുകളിൽ നിൽക്കുകയായിരുന്നു. പെപ്പിൽ തൂങ്ങി നിൽക്കുേമ്പാൾ ഞങ്ങൾ പരസ്പരം ആത്മവിശ്വാസം പകർന്നു. ടണലിനുള്ളിൽ നിന്ന് പുറത്തെത്താൻ കഴിയുമെന്ന് ഒരിക്കലും കരുതിയതല്ല. ഞങ്ങളുടെ കൈകൾക്ക് ശക്തിപകർന്ന ദൈവത്തിന് നന്ദി -രാജേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.