ന്യൂഡൽഹി: ജി.എസ്.ടി കുറച്ചതിന് ഗുജറാത്തിന് നന്ദിയറിയിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. നന്ദി ഗുജറാത്ത്, ജി.എസ്.ടി കുറച്ചതിന്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ജി.എസ്.ടി കുറച്ചു. പാർലമെൻറിനും സർക്കാറിന് വേണ്ട സാമാന്യബോധത്തിനും ചെയ്യാൻ കഴിയാത്തതായിരുന്നു ഇതെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു. ജി.എസ്.ടി നടപ്പാക്കി മാസങ്ങൾക്ക് ശേഷമാണ് സർക്കാറിന് പുതിയ നികുതി ഘടനയുടെ പ്രശ്നങ്ങൾ മനസിലായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തിൽ ജി.എസ്.ടിക്കെതിരെ വൻ പ്രതിഷേധം ഉയർന്ന് വന്നിരുന്നു. സംസ്ഥാനത്തെ ചെറുകിട വ്യാപാരികളിൽ വലിയൊരു വിഭാഗം പുതിയ നികുതി സമ്പ്രദായത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇൗ പ്രതിഷേധവും ഗുജറാത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമാണ് ജി.എസ്.ടി കുറയാൻ കാരണമെന്നാണ് ചിദംബരം ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. ജി.എസ്.ടി നിരക്കുകളിൽ മാറ്റം വരുത്തികൊണ്ടുള്ള കൗൺസിൽ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ തെൻറ ട്വീറ്റുകളിലൂടെ ചിദംബരം ഇതേ വാദമാണ് ഉയർത്തുന്നത് .
വെള്ളിയാഴ്ച നടന്ന ജി.എസ്.ടി കൗൺസിൽ യോഗമാണ് നികുതി നിരക്കുകൾ സംബന്ധിച്ച് പുന:പരിശോധനക്ക് തയാറായത്. 28 ശതമാനം സ്ലാബിലുണ്ടായിരുന്ന 177 ഉൽപന്നങ്ങളെ കുറഞ്ഞ നികുതി നിരക്കുകളിലേക്ക് മാറ്റുകയാണ് സർക്കാർ ചെയ്തത്. ഹോട്ടലുകളുടെ നികുതി എകീകരിക്കാനും ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.