തരൂർ സംഭവം: ലോക്​സഭയിൽ ഒച്ചപ്പാട്

ന്യൂ​ഡ​ൽ​ഹി: ശ​ശി ത​രൂ​ർ എം.​പി​ക്കു നേ​രെ ഹി​ന്ദു​ത്വ​വാ​ദി​ക​ൾ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും തി​രു​വ​ന​ന്ത​പു​ര​ത്തെ ​ഒാ​ഫി​സ്​ ആ​ക്ര​മി​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തെ​ച്ചൊ​ല്ലി പാ​ർ​ല​മ​​െൻറി​ൽ ഒ​ച്ച​പ്പാ​ട്. സ​ഭാം​ഗം നേ​രി​ടു​ന്ന അ​വ​സ്​​ഥ​യി​ൽ ലോ​ക്​​സ​ഭ​യു​ടെ ഉ​ത്​​ക​ണ്​​ഠ ​െഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ ത​മ്പി ദു​രെ പ്ര​ക​ടി​പ്പി​ച്ചു. സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും പാ​ർ​ല​മ​​െൻറ്​ അം​ഗ​ത്തി​ന്​ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ന്​ ബാ​ധ്യ​ത​യു​ണ്ടെ​ന്നും ലോ​ക്​​സ​ഭ​യി​ൽ ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​ർ ത​മ്പി​ദു​രെ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, അ​ക്ര​മം ന​ട​ത്തി​യ​ത്​ സി.​പി.​എ​മ്മു​കാ​രാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ്​ പാ​ർ​ല​മ​​െൻറ​റി​കാ​ര്യ​മ​ന്ത്രി അ​ന​ന്ത്​​കു​മാ​ർ ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ പാ​ർ​ട്ടി​ക​ളെ​ക്കു​റി​ച്ച പ​രാ​മ​ർ​ശം ​സ​ഭാ രേ​ഖ​ക​ളി​ൽ​നി​ന്ന്​ നീ​ക്കി. ‘ഹി​ന്ദു പാ​കി​സ്​​താ​ൻ’ പ​രാ​മ​ർ​ശ​ത്തി​​​െൻറ പേ​രി​ലാ​ണ്​ എം.​പി​ക്കു നേ​രെ വ​ധ​ഭീ​ഷ​ണി​യും ഒാ​ഫി​സ്​ ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യ​ത്.  ഇൗ ​വി​ഷ​യം ശ​ശി ത​രൂ​ർ ത​ന്നെ​യാ​ണ്​ ലോ​ക്​​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്. പ്ര​ശ്​​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​േ​​ര​ന്ദ്ര മോ​ദി ഇ​ട​പെ​ട​ണ​മെ​ന്നും ദേ​ശ​വി​രു​ദ്ധ ശ​ക്​​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

വി​യോ​ജി​പ്പ്​ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ​ക്കു നേ​രെ​യു​ള്ള ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ബ​ഹു​സ്വ​ര​ത ത​ക​ർ​ക്കും. ചൊ​വ്വാ​ഴ്​​ച സ്വാ​മി അ​ഗ്​​നി​വേ​ശി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന സം​ഭ​വ​വും ത​രൂ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. ബി.​ജെ.​പി​ക്ക്​ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്​ വി​ശ​ദീ​ക​രി​ച്ച പാ​ർ​ല​മ​​െൻറ​റി​കാ​ര്യ മ​ന്ത്രി, ക്ര​മ​സ​മാ​ധാ​നം സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​െൻറ ചു​മ​ത​ല​യാ​ണെ​ന്ന്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​രാ​ണ്​ ആ​ക്ര​മ​ണം സ്​​പോ​ൺ​സ​ർ ചെ​യ്​​ത​തെ​ന്ന്​ സം​സ്​​ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്ന പ​രാ​മ​ർ​ശ​​ത്തോ​ടെ​യാ​ണ്​ സി.​പി.​എ​മ്മി​നെ​തി​രെ മ​ന്ത്രി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഇ​ട​തു​പാ​ർ​ട്ടി​ക​ളും കോ​ൺ​ഗ്ര​സും എ​തി​ർ​ത്തു. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണ്​ സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന്​ വി​ശ​ദീ​ക​രി​ച്ച മ​ന്ത്രി സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - tharur's words; lok sabha-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.