തരൂർ സംഭവം: ലോക്സഭയിൽ ഒച്ചപ്പാട്
text_fieldsന്യൂഡൽഹി: ശശി തരൂർ എം.പിക്കു നേരെ ഹിന്ദുത്വവാദികൾ വധഭീഷണി മുഴക്കുകയും തിരുവനന്തപുരത്തെ ഒാഫിസ് ആക്രമിക്കുകയും ചെയ്ത സംഭവത്തെച്ചൊല്ലി പാർലമെൻറിൽ ഒച്ചപ്പാട്. സഭാംഗം നേരിടുന്ന അവസ്ഥയിൽ ലോക്സഭയുടെ ഉത്കണ്ഠ െഡപ്യൂട്ടി സ്പീക്കർ തമ്പി ദുരെ പ്രകടിപ്പിച്ചു. സംഭവം നിർഭാഗ്യകരമാണെന്നും പാർലമെൻറ് അംഗത്തിന് സംരക്ഷണം നൽകാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരെ ചൂണ്ടിക്കാട്ടി.
എന്നാൽ, അക്രമം നടത്തിയത് സി.പി.എമ്മുകാരാണെന്ന ആരോപണമാണ് പാർലമെൻററികാര്യമന്ത്രി അനന്ത്കുമാർ നടത്തിയത്. ഇതിനെതിരായ പ്രതിഷേധത്തെ തുടർന്ന് പാർട്ടികളെക്കുറിച്ച പരാമർശം സഭാ രേഖകളിൽനിന്ന് നീക്കി. ‘ഹിന്ദു പാകിസ്താൻ’ പരാമർശത്തിെൻറ പേരിലാണ് എം.പിക്കു നേരെ വധഭീഷണിയും ഒാഫിസ് ആക്രമണവും ഉണ്ടായത്. ഇൗ വിഷയം ശശി തരൂർ തന്നെയാണ് ലോക്സഭയിൽ ഉന്നയിച്ചത്. പ്രശ്നത്തിൽ പ്രധാനമന്ത്രി നേരന്ദ്ര മോദി ഇടപെടണമെന്നും ദേശവിരുദ്ധ ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്കു നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ബഹുസ്വരത തകർക്കും. ചൊവ്വാഴ്ച സ്വാമി അഗ്നിവേശിനു നേരെ ആക്രമണം നടന്ന സംഭവവും തരൂർ എടുത്തുപറഞ്ഞു. ബി.ജെ.പിക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് വിശദീകരിച്ച പാർലമെൻററികാര്യ മന്ത്രി, ക്രമസമാധാനം സംസ്ഥാന സർക്കാറിെൻറ ചുമതലയാണെന്ന് കൂട്ടിച്ചേർത്തു. ആരാണ് ആക്രമണം സ്പോൺസർ ചെയ്തതെന്ന് സംസ്ഥാനത്തെ ജനങ്ങൾക്കറിയാമെന്ന പരാമർശത്തോടെയാണ് സി.പി.എമ്മിനെതിരെ മന്ത്രി ആരോപണം ഉന്നയിച്ചത്. മന്ത്രിയുടെ പരാമർശം ഇടതുപാർട്ടികളും കോൺഗ്രസും എതിർത്തു. ഭരണകൂട ഭീകരതയാണ് സംഭവത്തിനു പിന്നിലെന്ന് വിശദീകരിച്ച മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.