ബംഗളൂരു: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ മാതൃകാപരമായ നേതൃത്വം വഹിച്ചതിന് ആദരിക്കപ്പെടുന്നതായി പ്രചരിക്കുന്ന വിഡിയോയിലെ യുവതി താനല്ലെന്ന് കുടക് ഡെപ്യൂട്ടി കമീഷണറും മലയാളിയുമായ ആനീസ് കൺമണി ജോയ്. വിഡിയോ വ്യാപകമായി പ്രചരിക്കെപ്പടുകയും സമൂഹമാധ്യമങ്ങളിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തതോെടയാണ് തേൻറതെന്ന പേരിൽ പ്രചരിച്ച വിഡിയോയുടെ നിജസ്ഥിതി ആനീസ് കൺമണി ജോയ് വ്യക്തമാക്കിയത്. തിങ്കളാഴ്ച മുതൽ തെൻറ ഫോണിലേക്ക് നിറയെ അഭിനന്ദന സന്ദേശങ്ങൾ എത്തുകയാണെന്ന് അവർ പറഞ്ഞു.
ഫേസ്ബുക്കിൽ ആരോ പോസ്റ്റ് ചെയ്ത വിഡിയോ ഡൗൺലോഡ് ചെയ്ത് അടിക്കുറിപ്പോടെ വാട്സ്ആപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. 'തിരുവനന്തപുരം മെഡിക്കൽ കോളജിലെ നഴ്സായിരുന്നു ഇവർ. െഎ.എ.എസ് പൂർത്തിയാക്കി കുടകിൽ ജില്ലാ കലക്ടറായി. നഴ്സിങ് കാലത്തെ ജോലി പരിചയം കൊണ്ട് കുടകിനെ കോവിഡിൽനിന്ന് രക്ഷിക്കാൻ ഇവർക്ക് കഴിയും. കുടകിലെ ജനങ്ങൾ ആദരമർപ്പിക്കുകയാണ്....' എന്നായിരുന്നു അടിക്കുറിപ്പ്. നിരന്നു നിൽക്കുന്ന സഹപ്രവർത്തകർക്കിടയിലൂടെ ഒരു യുവതി നടന്നുവരുന്നതും ചിലർ അവരുടെ കാൽതൊട്ടു വന്ദിക്കുന്നതുമാണ് വിഡിയോയിലുള്ളത്. യുവതിയുടെ മുഖം വിഡിയോയിൽ മാസ്ക് ചെയ്തിട്ടുണ്ട്. എന്നാൽ, ഹൈദരാബാദിലെ ഒരു ഇ കൊമേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് വിഡിയോയിലുള്ളത്.
2009ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് നഴ്സിങ് പഠനം പൂർത്തിയാക്കിയ ആനീസ് കൺമണി ജോയ് 2012ൽ 65ാം റാേങ്കാടെയാണ് െഎ.എ.എസ് നേടിയത്. കർണാടക ബിദറിൽ അസി. കമീഷണറായും തുമകുരു ജില്ല പഞ്ചായത്ത് സി.ഇ.ഒയായും സേവനമനുഷ്ഠിച്ച ശേഷമാണ് 2019 ഫെബ്രുവരിയിൽ കുടക് ഡെപ്യൂട്ടി കമീഷണറായി ചുമതലയേൽക്കുന്നത്.
കുടക് ജില്ലാ ഭരണകൂടത്തിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ എല്ലാ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടെന്നും നിർദേശങ്ങൾ പാലിക്കുന്ന ജനങ്ങൾ തന്നോട് സ്നേഹവും ബഹുമാനവും കാണിക്കുന്നുണ്ടെന്നും 35 കാരിയായ ആനീസ് കൺമണി ജോയ് പറഞ്ഞു.
കുടകിൽ ഇതുവെര 4720 കോവിഡ് കേസും 61 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം കാവേരി തീർഥോത്സവം, മടിക്കേരി ദസറ എന്നീ ആഘോഷ ചടങ്ങുകൾ നിയന്ത്രണങ്ങളോടെ സംഘടിപ്പിച്ചത് പ്രശംസ പിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.