കൊലപാതകക്കേസിൽ ഒളിവിൽ പോയ പ്രതിയെ 16 വർഷത്തിന് ശേഷം പിടികൂടി

ന്യൂഡൽഹി: കൊലപാതകക്കേസിൽ ഒളിവിൽ പോയ പ്രതിയെ 16 വർഷത്തിന് ശേഷം പിടികൂടി ഡൽഹി പൊലീസ്. ഡൽഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് ദേവേന്ദ്രർ എന്നയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇയാൾ കുപ്രസിദ്ധ കുറ്റവാളിയാണ്.

2008ൽ സുഹൃത്തിന്റെ അയൽവാസിയുമായുള്ള തർക്കത്തിനിടെ മുന്ന എന്നയാളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ദേവേന്ദ്രർ ഒളിവിൽ പോയത്. ഇതിന് ശേഷം വർഷങ്ങളോളം ദേവേന്ദ്രർ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി എത്തിയിരുന്നില്ല.

ഉത്തർ പ്രദേശിലെ മഹോബയിലെ കടല പാടങ്ങളിൽ തൊഴിലാളിയായി ജോലിയെടുക്കുകയായിരുന്നു ദേവേന്ദ്രർ. പൊലീസിന് ദേവേന്ദ്രർറിനെ കുറിച്ച് അടുത്തിടെയാണ് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് കടല വ്യാപാരിയുടെ വേഷത്തിൽ പൊലീസ് ഇവിടെ എത്തുകയായിരുന്നു. ഉത്തർ പ്രദേശ് മധ്യപ്രദേശ് അതിർത്തിയിൽ നിന്നാണ് ലോക്കൽ പൊലീസിന്റെ സഹായത്തോടെ ദേവേന്ദ്രറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഏറെക്കാലമായി കുടുംബത്തെ ശല്യം ചെയ്തയാളെയാണ് കൊലപ്പെടുത്തിയതെന്നാണ് ദേവേന്ദ്രർ പൊലീസിനോട് വിശദമാക്കുന്നത്. മുന്ന വർഷങ്ങളായി തന്റെ പിതാവിനെ അടക്കം ശല്യം ചെയ്തിരുന്നതായും ഇയാളുടെ ശല്യം മൂലമാണ്ഡൽഹിയിലേക്ക് സ്ഥലം മാറിയെത്തിയതെന്നുമാണ് അറസ്റ്റിലായ ദേവേന്ദ്രറിന്റെ മൊഴി.

Tags:    
News Summary - The absconding accused in the murder case was caught after 16 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.