യു.ടി. ഖാദർ 

ഹിജാബ് വിലക്ക് അടക്കം മുൻ ബി.ജെ.പി സർക്കാറിന്‍റെ ജനവിരുദ്ധ നടപടികൾ പുനഃപരിശോധിക്കും -യു.ടി ഖാദർ

ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാലുടൻ വാഗ്ദാനം ചെയ്ത പദ്ധതികൾ നടപ്പാക്കുമെന്ന് മലയാളിയും മംഗളൂരു റൂറൽ എം.എൽ.എയുമായ യു.ടി ഖാദർ. ഹിജാബ് വിലക്ക് അടക്കം മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നടപടികൾ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കേരള യാത്രാ വിഷയത്തിലും സാധ്യമാകുന്ന ഇടപെടൽ സർക്കാർ നടത്തും. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് സിദ്ധരാമയ്യ സർക്കാർ പ്രവർത്തിക്കുകയെന്നും ഖാദർ വ്യക്തമാക്കി.

മംഗളൂരു റൂറൽ മണ്ഡലത്തിൽ നിന്ന് അഞ്ചാം തവണയാണ് കോൺഗ്രസിന്റെ യു.ടി ഖാദർ ഫരീദ് വിജയക്കൊടി പാറിച്ചത്. 17,745 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മലയാളിവേരുകളുള്ള ഖാദർ തെരഞ്ഞെടുക്കപ്പെട്ടത്.

ഖാദർ 40361 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർഥി ബി.ജെ.പിയിലെ സതീഷ് കുമ്പളക്ക് 24433 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യവും നേതാവുമാണ് ഖാദർ. 

Tags:    
News Summary - The anti-people measures of the previous BJP government, including the hijab ban, will be reviewed - UT Khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.