ന്യൂഡൽഹി: ബുൾഡോസർ രാജിനും സാമൂഹിക പ്രവർത്തകരുടെ അന്യായ അറസ്റ്റിനുമെതിരെ ജന്തർമന്ദറിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി നേതാക്കളെ വിട്ടയച്ചു. ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ ഇല്യാസ്, സെക്രട്ടറി റസാഖ് പാലേരി എന്നിവർ അടക്കമുള്ള നേതാക്കളെയാണ് ചൊവ്വാഴ്ച രാവിലെ ഷാഹിൻബാഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുൾഡോസർ രാജ് അവസാനിപ്പിക്കുക, ടീസ്റ്റ സെറ്റൽവാദ്, ആർ.ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെ വിട്ടയക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. പരിപാടിക്കായി ഓഖ് ലയിൽനിന്ന് ബസിൽ വരികയായിരുന്ന നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസും കസ്റ്റഡിയിലെടുത്തിരുന്നു.
കർണാടക സംസ്ഥാന പ്രസിഡന്റ് അഡ്വ. താഹിർ ഹുസൈൻ, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം എന്നിവരും അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.