ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. ഇന്നലെ ഓൺലൈൻ ആയി കോടതിക്ക് മുന്നിൽ ഹാജരാക്കിയ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.
ഇതോടെ അദ്ദേഹം മാർച്ച് 22 വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരും. സി.ബി.ഐ വിളിക്കുമ്പോഴെല്ലാം ഹാജരാവുന്നുണ്ട്. കേസിൽ മറ്റു പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചു. ഭരണഘടനാ പദവി വഹിച്ച ആളാണെന്നും അതിനാൽ സമൂഹവുമായി വളരെ അടുത്ത ബന്ധം തനിക്കുണ്ടെന്നും ജാമ്യാപേക്ഷയിൽ സിസോദിയ പറഞ്ഞു.
ഡൽഹിയുടെ എക്സൈസ് നയം രൂപീകരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും ക്രമക്കേട് വരുത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സിസോദിയയെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ഈ കേസിനു പുറമെ സിസോദിയക്കെതിരെ സി.ബി.ഐ കഴിഞ്ഞ ദിവസം പുതിയൊരു കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി സർക്കാർ 2016ൽ ആരംഭിച്ച ഫീഡ്ബാക്ക് യൂനിറ്റിന് അനുവദിച്ച ഫണ്ടിൽ അഴിമതി നടത്തിയെന്നാണ് പുതിയ കേസിൽ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.