ന്യൂഡൽഹി: ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഉദ്യോഗസ്ഥരെ ഇറക്കാനുള്ള നീക്കത്തിന് തടയിട്ട തെരഞ്ഞെടുപ്പ് കമീഷൻ നടപടി മോദിസർക്കാറിന് തിരിച്ചടിയായി. സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ വൻ പ്രതിഷേധത്തിന് ഇടയാക്കിയ കേന്ദ്ര നിർദേശം നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലും നടപ്പാക്കരുതെന്നാണ് കമീഷൻ നിർദേശിച്ചത്. ഓരോ ജില്ലയിലും മോദിസർക്കാറിന്റെ ‘രഥ് പ്രഭാരി’കളാക്കാനുള്ള ജോയൻറ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് പദവിയിലുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ എല്ലാ മന്ത്രാലയങ്ങളോടും കഴിഞ്ഞയാഴ്ചയാണ് സർക്കാർ നിർദേശിച്ചത്.
ഭരണസംവിധാനങ്ങൾ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷൻ നടപടി. സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറക്കാൻ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനമായി ചൂണ്ടിക്കാട്ടി പ്രതിപക്ഷവും മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.