ന്യൂഡൽഹി: നാലു വർഷത്തെ ആദായനികുതി വകുപ്പ് കണക്കെടുപ്പുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ കോൺഗ്രസ് സമർപ്പിച്ച നാലു ഹരജികൾ ഡൽഹി ഹൈകോടതി തള്ളി. നേരത്തേ മൂന്നു വർഷത്തെ ഹരജികൾ തള്ളിയ അതേ കാരണത്താൽ ഈ ഹരജികളും തള്ളുകയാണെന്ന് ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കി. 2014-15, 15-16, 16-17 സാമ്പത്തികവർഷത്തെ കണക്കെടുപ്പുമായി ബന്ധപ്പെട്ട നടപടിക്കെതിരെ സമർപ്പിച്ച ഹരജികൾ ആദ്യം തള്ളിയത് ഹൈകോടതി ചൂണ്ടിക്കാട്ടി.
കണക്കെടുപ്പ് പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് കോൺഗ്രസ് കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാസം 25ന് മൂന്നു ഹരജികൾ തള്ളിയത്. അതേ തരത്തിലാണ് 2017-18, 18-19, 19-20, 20-21 എന്നീ സാമ്പത്തിക വർഷങ്ങളിലെ കണക്കെടുപ്പ് നടപടികൾ ആദായ നികുതി വകുപ്പ് നിർത്തി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
മതിയായ തെളിവുകൾ സഹിതമാണ് ആദായ നികുതി വകുപ്പിന്റെ നടപടിയെന്ന് ഹൈകോടതി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.