കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തത് കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും. കൊല്‍ക്കത്ത ഹൈകോടതി ഉത്തരവിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. കല്യാണിയിലെ ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ (ജെഎന്‍എം) ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
പെണ്‍കുട്ടിയുടെ മരണം വിവാദമായതോടെ, ഞായറാഴ്ച അസാധാരണ സിറ്റിങിലൂടെയാണ് കല്യാണിയിലെ എയിംസില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താൻ കോടതി ഉത്തരവിട്ടത്. ബറൈപൂര്‍ കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാകണം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
എന്നാല്‍ എയിംസ് കല്യാണിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് സാങ്കേതികമായ ചില പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കല്യാണി ജെ.എന്‍.എം ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. ശനിയാഴ്ച ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് പത്ത് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.
കുട്ടിയുടെ ദേഹത്ത് ധാരാളം മുറിവുകൾ ഉണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ടായിട്ടും എന്തുകൊണ്ട് പ്രതിക്കെതിരെ പോക്സോ കേസെടുത്തില്ലെന്ന് ജസ്റ്റിസ് തീർഥാങ്കർ ഘോഷ് ചോദിച്ചു. കേസിൽ പതിനെട്ടുകാരനായ പ്രതി മൊസ്താകിൻ സർദാർനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പോക്സോ കുറ്റം ഇയാൾക്കെതിരെ ചുമത്താതിരുന്നതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച നാട്ടുകാർ ലോക്കൽ പൊലീസ് സ്റ്റേഷൻ തീവെച്ചു നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.