മകൻ സി.എ പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് മാതാവ് ജീവനൊടുക്കി

ഹൈദരാബാദ്: മകൻ ചാർട്ടേഡ് അക്കൗണ്ടൻസി (സി.എ) പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് മാതാവ് ജീവനൊടുക്കി. ഹൈദരാബാദിലെ ബാലാജി നഗർ എൻക്ലേവിലാണ് സംഭവം. പുഷ്പ ജ്യോതി എന്ന 41കാരിയാണ് വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്.

മകന്റെ ഭാവിയിൽ ആശങ്കപ്പെട്ടാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇവർ ആത്മഹത്യ ചെയ്തത്. പുഷ്പ ജ്യോതിയുടെ ഭർത്താവ് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. ജീഡിമെറ്റ്ല പൊലീസ് തുടർനടപടികളെടുത്തു. 

Tags:    
News Summary - The mother committed suicide because of her son's failure in the CA exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.