ന്യൂഡൽഹി: ഐ.എൻ.എസ് രൺവീർ യുദ്ധക്കപ്പലിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം സ്ഫോടകവസ്തുവല്ലെന്ന് നാവികസേനയുടെ പ്രാഥമിക കണ്ടെത്തൽ. എ.സി കംപാർട്ടുമെന്റിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നും സേന വ്യക്തമാക്കി.
പരിക്കേറ്റ 11 നാവികരുടെ നില ഗുരുതരമല്ല. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചു. പേരുവിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും സേന വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകീട്ടാണ് മുംബൈ നാവിക ഡോക്യാർഡിൽ നിർത്തിയിട്ട ഐ.എൻ.എസ് രൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചത്. അപകടത്തിൽ 11 നാവികർക്ക് പരിക്കേറ്റിട്ടുണ്ട്.
കപ്പലിന്റെ അകത്തുണ്ടായ പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കപ്പലിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 2021 മുതൽ കിഴക്കൻ നാവിക കമാൻഡിന്റെ ഭാഗമാണ് ഐ.എൻ.എസ് രൺവീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.