ന്യൂഡൽഹി: ലശ്കറെ ത്വയ്യിബക്ക് വിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥൻ അന്വേഷിച്ചത് നിർണായക കേസുകളെന്ന് സൂചന. തീവ്രവാദ ഫണ്ടിങ്, തീവ്രവാദ പ്രവർത്തനങ്ങൾ, വിഘടനവാദികളുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയെല്ലാം അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ജമ്മുകശ്മീർ പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദർ സിങ്ങിന്‍റെ കേസും നേഗിയാണ് അന്വേഷിച്ചിരുന്നത്. ഹുറിയത്, പി.ഡി.പി നേതാക്കൾക്കെതിരായ ചില കേസുകളും അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്.
പാകിസ്താൻ തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ മുൻ ഐ.പി.എസ് ഓഫീസർ അരവിന്ദ് ദ്വിഗ്വിജയ് നേഗി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. എൻ.ഐ.എ അന്വേഷണ ഉദ്യോഗസ്ഥനായ നേഗി ലശ്കറിന്റെ പ്രവർത്തകർക്ക് കൈമാറിയെന്നും ഇത് അവർ പാകിസ്താൻ ചാരസംഘടനക്ക് നൽകിയെന്നുമാണ് കേസ്. നേഗിയുടെ വീട് പരിശോധിച്ചതിനെ തുടർന്ന് ഇതുസംബന്ധിച്ച് തെളിവുകൾ ലഭിച്ചുവെന്നും എൻ.ഐ.എ അറിയിച്ചു.
11 വർഷം നേഗി എൻ.ഐ.എയിൽ ഡെപ്യൂട്ടേഷനിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ നേരത്തെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദികൾക്കെതിരായ എൻ.ഐ.എയുടെ ചില അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നേഗി ചോർത്തി നൽകിയെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.