'കോവിഡ്​ പിടിച്ച്​ കൊടുംപട്ടിണി'; ആഡംബര കപ്പലുകൾ കൂട്ടത്തോടെ അലാങ്ങിലെ പൊളിശാലയിൽ

സൂറത്ത്​: ആഗോള സമ്പദ്​വ്യവസ്​ഥയുടെ കണ്ണാടിയായി വിശേഷിപ്പിക്ക​പ്പെടാറുള്ള ഗുജറാത്ത്​ ഭാവ്​നഗറിലെ അലാങ്​ കപ്പൽ പൊളിശാലയിപ്പോൾ തിരക്കിലാണ്​. ​െപാളിക്കാൻ എത്തിയ കപ്പലുകൾ വരിയായി കിടക്കുന്ന അലാങ്​ തീരത്തിന്​ സന്തോഷകരമാണ്​ കാഴ്​ചയെങ്കിലും ആശങ്കയോടെയാണ്​ ലോകം വാർത്ത കേൾക്കുന്നത്​. ലോക സമ്പദ്​വ്യവസ്​ഥ ചാലകത വീണ്ടെടുക്കാതെ പൊടി​പിടിച്ചുകിടക്കു​േമ്പാൾ ഇവിടെ പൊളിക്കാൻ നങ്കൂരമിട്ട കപ്പലുകളിലേറെയും

അത്ര പഴയതൊന്നുമല്ല. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം ഇവിടെയെത്തിയത്​ മൂന്ന്​ ആഡംബരക്കപ്പലുകൾ.ജപ്പാൻ തീരത്ത്​ ​വിനോദ സഞ്ചാരികൾക്ക്​ കോവിഡ്​ വന്ന്​ ഡയമണ്ട്​ പ്രിൻസസ്​ എന്ന കപ്പൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ

നങ്കൂരമിടേണ്ടിവന്നതോടെ തുടങ്ങിയതാണ്​ ആഡംബര നൗകകളുടെ മഹാപ്രതിസന്ധി. ഇനിയും ഇത്തരം കപ്പലുകൾ ചലിച്ചുതുടങ്ങിയിട്ടില്ല. യോകോഹാമ തുറമുഖത്തിന്​ സമീപം നങ്കൂരമിട്ട ഡയമണ്ട്​ പ്രിൻസസിൽ അന്ന്​ ഉണ്ടായിരുന്നത്​ 3,600 വിനോദസഞ്ചാരികൾ. 700 പേർക്ക്​ ഇതിൽ രോഗബാധ വന്നു. ഏഴു പേർ മരിക്കുകയും ചെയ്​തു.

അതിനുടൻ നിർത്തിവെച്ച കടലിലെ വിനോദസഞ്ചാരം ഒരു വർഷത്തോളമായിട്ടും തുടരാനായില്ലെന്ന്​ മാത്രമല്ല, അടുത്ത 6-8 മാസം കഴിയാതെ പഴയ പടിയാവില്ലെന്നും ഈ രംഗത്തുള്ളവർ പറയുന്നു. ഇതോടെ പല കപ്പലുകളും വിൽപനക്കു വെക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യാനാണ്​ തീരുമാനം.

ഇതി​െൻറ തുടർച്ചയായാണ്​ അടുത്തിടെ മൂന്ന്​ ആഡംബര കപ്പലുകൾ അലാങ്ങിൽ എത്തിയത്​. 14 ഡെക്കുള്ള എം.വി കർണിക ആണ്​ ആദ്യം എത്തിയത്​- കഴിഞ്ഞ നവംബർ അവസാനത്തിൽ. ജനുവരി എത്തിയ​ ഓഷ്യൻ ഡ്രീ'മിന്​ പക്ഷേ, പ്രായാധിക്യം കൂടിയുണ്ട്​- 40 വർഷത്തെ പഴക്കം. ജനുവരി ഒമ്പതിന്​ റഷ്യയുടെ ഏറ്റവുംവലിയ കപ്പലുകളിലൊന്നായ മാർകോ​ പോളോ. ഇനിയും വരാനിരിക്കുന്നുണ്ട്​ കപ്പലുകൾ. ഗ്രാൻറ്​ സെലിബ്രേഷൻസ്​ ആണ്​ അതിലൊന്ന്​. ജനുവരി അവസാനം ഈ കപ്പലും ഇവിടെയെത്തും.

സമാനമായി, കൂടുതൽ കപ്പൽ എത്തിയിരുന്നത്​ ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കായിരുന്ന 2010-11ലാണ്​. അന്ന്​ മാത്രം അലാങ്ങിൽ സ്​ക്രാപായി മാറിയത്​ ചെറുതും വലുതുമായ 415 കപ്പലുകൾ. 2018ൽ ആഗോള എണ്ണ വിപണി തളർന്ന ഘട്ടത്തിൽ എത്തിയ കപ്പലുകളിൽ വലിയ പങ്ക്​ ഈ മേഖലയിലുള്ളവയായിരുന്നു.

പുതുതായി എത്തിയ ആഡംബര കപ്പലുകൾ ലേലത്തിലെടുത്ത തുക കൂടി കേൾക്കു​േമ്പാഴാണ്​ ​ശരിക്കും ഞെട്ടുക. ഏകദേശം 90 കോടി രൂപ വരും. വലിപ്പം കൂടുതലാണെന്നു മാത്രമല്ല, എഞ്ചിനുകൾ ഉൾപെടെ എല്ലാം അതിൽ പഴയപടി ഉണ്ട്​. നേരത്തെ, ഐ.എൻ.എസ്​ വിരാട്​ എടുത്ത ശ്രീ രാം ഗ്രൂപിന്​ തന്നെയാണ്​ കരാർ.

കപ്പലുകൾ പൊളിച്ചുകിട്ടുന്ന ഇരുമ്പിൽ 30 ശതമാനവും ഭാവ്​നഗറിലെ സംസ്​കരണ കേന്ദ്രങ്ങളിലെത്തും. ഗുജറാത്ത്​, മധ്യപ്രദേശ്​, പഞ്ചാബ്​, മഹാരാഷ്​ട്ര എന്നിവിടങ്ങളിലേക്കാകും അവശേഷിച്ചവ എത്തിക്കുക.

Tags:    
News Summary - The pandemic is sending luxury liners to Alang, for dismantling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.