കോൺഗ്രസ്​ അധികാരത്തിൽ വന്നാൽ കാർഷിക കരിനിയമങ്ങൾ റദ്ദാക്കും -രാഹുൽ

ന്യൂഡൽഹി: കോൺഗ്രസ്​ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ മൂന്ന്​ കാർഷിക കരി നിയമങ്ങളും റദ്ദാക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. താങ്ങുവില, ഭക്ഷ്യ സമ്പാദനം, ​മൊത്തക്കച്ചവട വിപണി എന്നിവ എന്നിവ രാജ്യത്തി​െൻറ മൂന്ന്​ തൂണുകളാണ്​. പ്രധാനമ​ന്ത്രി നരേന്ദ്രമോദി ഈ സംവിധാനത്തെ തകർക്കാനാണ്​ ആ​ഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

''താങ്ങുവിലയും ഭക്ഷ്യ സമ്പാദനവും തകർക്കുക മാത്രമാണവരു​ടെ ലക്ഷ്യം. അങ്ങനെ ചെയ്യാൻ​ ഈ സർക്കാറിനെ കോൺഗ്രസ്​ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പഞ്ചാബിൽ കാർഷിക ബില്ലിനെതിരെയുള്ള മൂന്ന്​ ദിവസത്തെ ട്രാക്​ടർ റാലിക്ക്​ ഫ്ലാഗ്​ ഓഫ്​ ചെയ്യുകയായിരുന്നു അദ്ദേഹം.

''കേന്ദ്രത്തിൽ കോൺഗ്രസ്​ അധികാരത്തിൽ വന്നാൽ ഈ കരിനിയമങ്ങളെ റദ്ദാക്കുമെന്ന്​ ഞാൻ ഉറപ്പ്​ തരുന്നു. തങ്ങൾ രേന്ദ്രമോദി സർക്കാറിനെതിരെ പോരാടുകയും ഈ കരിനിയമങ്ങളെ റദ്ദാക്കുകയും ചെയ്യും.''- രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ മാസം പാർലമെൻറിൽ പാസായ കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസ്​ നിലപാട്​ ഉയർത്തിക്കാട്ടുകയാണ്​ കാർഷിക മേഖല സംരക്ഷണ ജാഥയുടെ ലക്ഷ്യം. പഞ്ചാബിലും ഹരിയാനയിലും കാർഷിക ബില്ലിനെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്​.

കോൺഗ്രസ്​ സ്വന്തം താത്​പര്യത്തിന്​ വേണ്ടി കർഷകരെ മസ്​തിഷ്​ക പ്രക്ഷാളനം നടത്തുകയായിരുന്നുവന്നാണ്​ ബി.ജെ.പിയുടെ ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.