പ്രധാനമന്ത്രി ത്രിരാഷ്ട്ര സന്ദർശനം തുടങ്ങി; ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു​ദി​വ​സ​ത്തെ ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യാ​ത്ര​തി​രി​ച്ചു.നൈ​ജീ​രി​യ, ബ്ര​സീ​ൽ, ഗ​യാ​ന എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. ​​ബ്ര​സീ​ലി​ൽ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ ​പ്ര​ധാ​ന​മ​ന്ത്രി പ​​ങ്കെ​ടു​ക്കും.

ഉ​ച്ച​കോ​ടി​യി​ൽ ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 18,19 തീ​യ​തി​ക​ളി​ൽ ബ്ര​സീ​ലി​ലെ റി​യോ ഡി ​ജ​നീ​റോ​യി​ലാ​ണ് ജി 20 ​ഉ​ച്ച​കോ​ടി. ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷീ ​ജി​ൻ​പി​ങ്, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ എ​ന്നി​വ​രും ഉ​ച്ച​കോ​ടി​ക്കെ​ത്തും.

അ​ർ​ഥ​വ​ത്താ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ച്ച​കോ​ടി​യി​ലു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മോ​ദി പ​റ​ഞ്ഞു. 16,17 തീ​യ​തി​ക​ളി​ൽ നൈ​ജീ​രി​യ സ​ന്ദ​ർ​ശി​ക്കു​ന്ന ​പ്ര​ധാ​ന​മ​ന്ത്രി തു​ട​ർ​ന്ന് ​ബ്ര​സീ​ലി​ലെ​ത്തും. 19 മു​ത​ൽ 21വ​രെ ഗ​യാ​ന സ​ന്ദ​ർ​ശി​ക്കും. 50 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഗ​യാ​ന സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

Tags:    
News Summary - The Prime Minister Modi started his three-nation visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.