ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നതിന് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: യുക്രെയ്ൻ പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയോഗം ചേർന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുതിർന്ന ഉദ്യോഗസ്ഥരും പ​ങ്കെടുത്തു. യു.പിയിൽ നിന്ന് പ്രധാനമന്ത്രി മടങ്ങിയെത്തിയതിന് പിന്നാലെയാണ് യോഗം ചേർന്നത്.

യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയും അവരെ തിരിച്ചെത്തിക്കുന്നതുമാണ് സർക്കാറിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒഴിപ്പിക്കൽ സുഗമമാക്കാൻ യുക്രെയ്നിന്റെ അതിർത്തി രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാൻ ധാരണയായി.

Tags:    
News Summary - The Prime Minister said that the return of Indian students is the first priority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.