ലോകത്തിന് കാമഭ്രാന്താണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മീനങ്ങാടിയിൽ അമ്മാവൻ 12കാരിയെ പീഡിപ്പിച്ചത് കേട്ട സുപ്രീംകോടതി ലോകത്തിന് കാമഭ്രാന്താണെന്ന് അഭിപ്രായപ്പെട്ടു. പോക്സോ കേസിലെ പ്രതിക്ക് കേരള ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോൾ അതിജീവിത നേരിട്ട ലൈംഗിക പീഡനം അഭിഭാഷകൻ വിവരിച്ചത് കേട്ടായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഈ അഭിപ്രായ പ്രകടനം നടത്തിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള മാതാവിന്റെ ഹരജി ബെഞ്ച് സെപ്റ്റംബര്‍ 12ലേക്ക് മാറ്റി.

ലോകത്തിന് കാമഭ്രാന്താണെന്ന തന്റെ അഭിപ്രായത്തെ ബലപ്പെടുത്തി ഹൈകോടതി ജഡ്ജിയായിരിക്കെ ഒരു പിതാവില്‍ നിന്ന് സ്വന്തം മകള്‍ക്കുനേരെയുണ്ടായ ക്രൂരമായ ലൈംഗിക പീഡനം തന്റെ മുന്നിലെത്തിയ അനുഭവം ജസ്റ്റിസ് ഗുപ്ത വിവരിച്ചു. ജയിൽ പുള്ളിയായ അച്ഛൻ ജാമ്യത്തില്‍ ഇറങ്ങി വീട്ടില്‍ വന്ന് മകളെ ബലാത്സംഗം ചെയ്തത്, വിവസ്ത്രയാക്കി അമ്മയെ പീഡനം കാണാനായി നിർത്തിയ ശേഷമായിരുന്നുവെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

കോടതിയിലെത്തുന്ന കേസുകള്‍ നാമൊക്കെ വിശ്വസിക്കുന്നതിനപ്പുറത്താണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.ഹൈകോടതി വിധിയിൽ പ്രതിക്ക് അനുകൂലമായി വന്ന വിവാദ പരാമർശങ്ങൾ അഭിഭാഷകൻ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കുട്ടിയെ മടിയിലിരുത്തി ഉമ്മവെച്ചതും കെട്ടിപ്പിടിച്ചതും അമ്മാവന്റെ വാത്സല്യത്തോടെ ആണോ എന്നത് തെളിയേണ്ടതാണെന്നായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലെ പരാമർശം.

Tags:    
News Summary - The Supreme Court said that the world is Aphrodisiac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.