ന്യൂഡൽഹി: കേരളത്തിനെതിരായ പ്രോപഗണ്ട സിനിമ എന്ന് ആക്ഷേപം നേരിടുന്ന ‘ദ കേരള സ്റ്റോറി’ നിരോധനത്തിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹരജി നിരോധിക്കാനുള്ള ഹരജിക്ക് മുമ്പേ അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. പശ്ചിമ ബംഗാൾ സിനിമ നിരോധിച്ചതിനെതിരെയും തമിഴ്നാട്ടിൽ ‘നിഴൽ നിരോധനം’ നടപ്പാക്കിയതിനെതിരെയും നിർമാതാക്കൾ സമർപ്പിച്ച ഹരജി അടിയന്തരമായി കേൾക്കണമെന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അംഗീകരിക്കുകയായിരുന്നു.
കേരള സ്റ്റോറി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്ന 15ന് നിരോധനത്തിനെതിരായ നിർമാതാക്കളുടെ ഹരജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞപ്പോൾ അതു പോരെന്നും നിരോധനം കൊണ്ട് നിർമാതാക്കൾക്കുണ്ടാകുന്ന നഷ്ടം കാണണമെന്നും സാൽവെ ആവശ്യപ്പെട്ടു. തുടർന്ന് 12ന് തന്നെ ഹരജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.