ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ കടുവ ചത്തു

ഉമരിയ: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കടുവ ചത്തു. വെള്ളിയാഴ്​ച പുലർച്ചെയാണ്​ സംഭവമെന്ന്​ മധ്യപ്രദേശിലെ ഉമരിയ ഫോറസ്റ്റ് ഡിവിഷനിലെ ഗുൻഗുട്ടി റേഞ്ച് അധികൃതർ അറിയിച്ചു. ഉമരിയ ജില്ല ആസ്ഥാനത്തുനിന്ന്​ കിലോമീറ്റർ അകലെ ദേശീയപാത 43ലാണ്​ സംഭവം. 12 ​മാസം പ്രായമുള്ള പെൺകടുവയാണ്​ ചത്തത്​.

പുലർച്ചെ മൂന്ന് മണിയോടെ അജ്​ഞതാ വാഹനം കടുവയെ ഇടിക്കുകയായിരുന്നു. വാഹനങ്ങൾ കയറി കടുവയുടെ മൃതദേഹം വികൃതമായിട്ടുണ്ടെന്ന്​ ഉമരിയ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ മോഹിത് സൂഡ്​ പറഞ്ഞു.

ഫോറൻസിക് പരിശോധന നടത്തിവരികയാണ്​. ഇത്​ ബന്ദവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളതല്ലെന്നും ഫോറസ്റ്റ് ഓഫിസർ പറഞ്ഞു.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, ഡ്രൈവർമാർക്ക്​ മുന്നറിയിപ്പ്​ നൽകുന്ന ബോർഡുകൾ സ്ഥാപിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. കൂടാതെ സ്​പീഡ്​ ബ്രേക്കറുകൾ നിർമിക്കാൻ ദേശീയപാത അതോറിറ്റിയോടും ആവശ്യശ​െപ്പട്ടിട്ടുണ്ട്​. പ്രദേശത്ത്​ കുറഞ്ഞകാലത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്​.

Tags:    
News Summary - The tiger was killed when it collided with a vehicle while crossing the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.