ദാവൂദ് ഇബ്രാഹിമി​​ന്റെ ചിത്രം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ

നോയിഡ: കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ അപ്‌ലോഡ് ചെയ്തതിന് യുവാവ് അറസ്റ്റിൽ. ‘സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്തി’ എന്ന കുറ്റം ചുമത്തിയാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

നോയിഡ സെക്ടർ ഒമ്പതിൽ താമസിക്കുന്ന ജുനൈദ് എന്നയാളാണ് അറസ്റ്റിലായതെന്ന് നോയിഡ പൊലീസ് സബ് ഇൻസ്‌പെക്ടർ രാഹുൽ പ്രതാപ് സിങ്ങിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

സംഥഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഏറ്റവും കൂടുതൽ തിരയുന്ന അധോലോക നേതാവാണ് ദാവൂദ് ഇബ്രാഹിം.

പാകിസ്താനിലെ കറാച്ചിയിലെ ക്ലിഫ്‌ടൺ പ്രദേശത്താണ് ദാവൂദ് താമസിക്കുന്നതെന്നും പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണ ദാവൂദിനുണ്ടെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ദാവൂദിനെ ഇന്ത്യൻ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരിക്കയാണ്. 

Tags:    
News Summary - The youth who uploaded Dawood Ibrahim's picture on social media was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.