ചെന്നൈ: തമിഴ്നാട് ദേവസ്വം വകുപ്പ് മേട്ടുപാളയം തേക്കംപട്ടിയിൽ നടത്തുന്ന സുഖചികിത്സ ക്യാമ്പിൽ ആനക്ക് പാപ്പാന്മാരുടെ വക ക്രൂരമർദനം. ഇതിെൻറ വിഡിയോ വൈറലായതോടെ വനം വകുപ്പധികൃതർ മൃഗപീഡനത്തിന് കേസെടുത്തു. ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിൽ നിന്നെത്തിയ ജയമാല്യ എന്ന ആനയെ രണ്ട് പാപ്പാന്മാർ ക്രൂരമായി മർദിക്കുന്നതിെൻറ വിഡിയോയാണ് പുറത്തായത്.
വേദനകൊണ്ട് പുളയുന്ന ആന ഉച്ചത്തിൽ ചിന്നംവിളിക്കുന്നുണ്ടായിരുന്നു. ആനയുടെ ഇരുവശങ്ങളിൽനിന്നുകൊണ്ട് ചൂരൽ ഉപയോഗിച്ച് അടിക്കുകയായിരുന്നു. ആനയുടെ ദേഹമാസകലം അടിയേറ്റ മുറിവുകളുണ്ട്.
വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള 26 ആനകളാണ് ക്യാമ്പിലുള്ളത്. പോഷകമൂല്യമുള്ള ഭക്ഷണവും സുഖ ചികിത്സകളുമാണ് ആനകൾക്ക് ലഭ്യമാക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ ലക്ഷങ്ങളാണ് ഒാരോ വർഷവും ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.