ന്യൂഡൽഹി: സ്വന്തം സഹോദരിയുടെ മകളെ പൊലീസ് ആക്രമിക്കുന്നത് കണ്ട് രോഷാകുലനായി ഒാടിവന്ന മുഇൗനുൽ ഹഖിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭരണകുടത്തിന് ഒരു ന്യായീകരണവുമില്ലെന്ന് അസം സന്ദർശിച്ച് ഡൽഹിയിൽ തിരികെയെത്തിയ ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്, എസ്.െഎ.ഒ സംയുക്ത സംഘം. വടിയുമായി തങ്ങളുടെ നേർക്ക് ഒാടിയടുക്കുേമ്പാൾ പിടികൂടാൻതക്ക ശേഷിയും ആയുധബലവുമുള്ള പൊലീസ് വെടിവെച്ച് വീഴ്ത്തി ദേഹത്ത് കയറി നൃത്തം ചെയ്ത നടപടിയിൽ അസം മുഖ്യമന്ത്രിക്ക് മറുപടിയില്ലായിരുന്നുവെന്നും അവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അടിയന്തര ദുരിതാശ്വാസ പ്രവർത്തനം എന്തുവേണമെന്ന് പഠിക്കാനാണ് സംഘം പോയതെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുൈസനി പറഞ്ഞു. ഉപാധ്യക്ഷൻ അമിനുൽ ഹസൻ, സെക്രട്ടറി ശാഫി മദനി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് സെക്രട്ടറി മൗലാന ഹകീമുദ്ദീൻ ഖാസ്മി, എസ്.െഎ.ഒ പ്രസിഡൻറ് സൽമാൻ അഹ്മദ് എന്നിവരടങ്ങുന്നതായിരുന്നു പ്രതിനിധി സംഘം. വിശദമായ റിപ്പോർട്ട് തയാറാക്കാൻ മറ്റൊരു വസ്തുതാന്വേഷണ സംഘം ഇപ്പോൾ പര്യടനം നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും ഹുസൈനി കൂട്ടിച്ചേർത്തു.
വർഷത്തിൽ നാലഞ്ച് മാസവും വെള്ളം കെട്ടിനിൽക്കുന്ന പ്രദേശത്താണ് കുടിയൊഴിപ്പിക്കെപ്പട്ടവർ കഴിയുന്നത്. അേങ്ങാട്ട് പോകാൻ വഴിപോലുമില്ല. രണ്ട് നദികൾ മുറിച്ചുകടന്നാണ് ഞങ്ങൾ പോയതും. വാഹനങ്ങൾക്ക് േപാകാൻ കഴിയാത്തതിനാൽ 15 കി.മീ. സഞ്ചരിക്കാൻ ട്രാക്ടർ ഉപയോഗിക്കേണ്ടി വന്നു. അവിടെ താൽക്കാലിക ഷെൽട്ടർ നിർമിക്കേണ്ടിവരും. അതിനാണ് ജമാഅത്തിെൻറ ശ്രമം. പുനരധിവാസത്തിനുള്ള പ്രക്രിയ മാസങ്ങളെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജില്ല പൊലീസ് സൂപ്രണ്ടായ മുഖ്യമന്ത്രിയുടെ സഹോദരൻ അങ്ങേയറ്റം ധാർഷ്ട്യത്തോടെയാണ് പെരുമാറിയത് -സംഘം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.