കുപ്പിവെള്ളത്തി​ന്‍റെ വില നിയന്ത്രണം ഒഴിവാക്കിയ ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: കുപ്പിവെള്ളത്തി​ന്‍റെ വില നിയന്ത്രണം ഒഴിവാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് തള്ളി. കുപ്പിവെള്ളത്തി​ന്‍റെ വില 13 രൂപയാക്കി നിജപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവാണ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.

സിംഗിൾ ബെഞ്ചിന്‍റേത് ഇടക്കാല ഉത്തരവ് മാത്രമാണെന്ന പരാമർശത്തോടെയാണ് ഹരജി തള്ളിയത്. കേസ് സംബന്ധിച്ച് സിംഗിൾ ബെഞ്ചിൽ കൂടുതൽ വാദങ്ങളുണ്ടാവും. കേസ് സിംഗിൾ ബെഞ്ച് പരിഗണിക്കുമ്പോൾ സർക്കാറിന് അവരുടെ വാദങ്ങൾ അവതരിപ്പിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

കുപ്പിവെള്ളത്തി​ന്‍റെ വില നിർണിയിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന നിർമ്മാതാക്കളുടെ വാദം അംഗീകരിച്ചാണ് ഹൈകോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കുപ്പിവെള്ള നിർമ്മാതാക്കൾക്ക് നോട്ടീസും നൽകിയിരുന്നു.

Tags:    
News Summary - There is no stay on the order deregulating the price of bottled water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.