പശുവായാലും മനുഷ്യനായാലും ആൾക്കൂട്ടക്കൊല അരുത് -ആർ.എസ്.എസ് നേതാവ്

പട്ന: മനുഷ്യരായാലും പശുവായാലും ആൾക്കൂട്ടക്കൊല അനുവദിക്കാനാകില്ലെന്ന് മുതിർന്ന ആർ.എസ്.എസ് കാര്യവാഹക് ഇന്ദ്രേഷ് കുമാർ. വിവിധ മതങ്ങളുണ്ടാകും. എന്നാൽ, അതിന്റെ പേരിൽ മതഭ്രാന്തും ഹിംസയും പാടില്ല. എല്ലാവർക്കും ബഹുമാനം നൽകിയാക​ണം സ്വന്തം മാർഗം പിന്തുടരേണ്ടത്. വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള ആളുകൾ സമാധാനത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കണം.

ജാതി സെൻസസിന് അനുകൂലമായി ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് പ്രകടിപ്പിച്ച അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. " ഭഗവത് പറഞ്ഞത് ആർ.എസ്.എസിന്റെ വീക്ഷണമാണ്. ജാതി​യെന്നത് ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും ജാതീയതയുടെ വിഷം അകറ്റി നിർത്താൻ നാം ശ്രദ്ധിക്കണം’ -ഇന്ദ്രേഷ് പറഞ്ഞു.

രാജ്യത്ത് പശുഗുണ്ടകളുടെ നേതൃത്വത്തിൽ ആൾക്കൂട്ടക്കൊല വർധിക്കുന്നതിനെ കുറിച്ചു ചോദിച്ചപ്പോൾ ‘രാജ്യത്തും ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ മാംസം കഴിക്കുന്നുണ്ട്. പശുക്കളുടെ കാര്യത്തിൽ ആളുകൾ വൈകാരികമാണെന്ന് തിരിച്ചറിയണം. അതിനാൽ, പശുവിനെ കൊല്ലാത്ത, ആളുകളെ കൊല്ലാത്ത നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ നാം ശ്രമിക്കണം’ എന്നായിരുന്നു ഇ​ന്ദ്രേഷിന്റെ മറുപടി. 

Tags:    
News Summary - There should be no lynching, be it of cows or men: RSS functionary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.