ബംഗളൂരു: ബംഗളൂരുവിലെ കെങ്കേരി മേഖലയിൽ മദ്യപിച്ച 20കാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം.
മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിച്ചു. പിതാവിന്റെ കാറുമായി നഗരത്തിലെത്തിയ ധനുഷ് ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
കെങ്കേരിയിൽ ശനിയാഴ്ച വൈകുന്നേരമാണ് സന്ധ്യ (30) എന്ന യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചത്. യുവതി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതമായി മദ്യം കഴിച്ച ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ്അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കെങ്കേരി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്ത ധനുഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ട്രാഫിക് വെസ്റ്റ് ഡി.സി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.