Kharge

ബി.ജെ.പി രാജ്യത്തെ തകർക്കുന്നു, കോൺഗ്രസ് രാജ്യത്തെ ഏകീകരിക്കാൻ ശ്രമിക്കുന്നു -ഖാർഗെ

ന്യൂഡൽഹി: ബി.ജെ.പി രാജ്യത്തെ തകർക്കുമ്പോൾ കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ 70വർഷം കോൺഗ്രസ് രാജ്യത്തിനായി എന്ത് ചെയ്തു എന്ന് തുടർച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി നേതാക്കൾ സ്വന്തം പാർട്ടി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് വേണ്ടി എന്താണ് ചെയ്തെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ 133ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചർച്ചിൽ ഇന്ത്യയിലെ ജനാധിപത്യം അധികകാലം നിലനിൽക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ നെഹ്റുവിന്‍റെ നേതൃത്വത്തിൽ ചേരിചേരാപ്രസ്ഥാനത്തിലൂടെ ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് മാതൃകയായിമാറി.' -ഖാർഗെ പറഞ്ഞു.

രാജ്യത്ത് 30ലക്ഷം ഒഴിവുകളുണ്ട്. എന്നാൽ 75,000ആളുകൾക്ക് മാത്രമേ നിയമന ഉത്തരവ് നൽകിയിട്ടുള്ളൂ. എവിടെയാണ് ബാക്കിയുള്ള തൊഴിലുകളെന്നും അദ്ദേഹം ചോദിച്ചു. സർദാർ വല്ലഭായ് പട്ടേലും നെഹ്രുവും തമ്മിലുള്ള ബന്ധം പരാമർശിച്ച കോൺഗ്രസ് അധ്യക്ഷൻ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയം നേടുമെന്നും അവകാശപ്പെട്ടു. 

Tags:    
News Summary - They are breaking nation, we are unifying it: Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.