നുഴഞ്ഞു കയറ്റക്കാരെന്ന്​ ആരോപിച്ച്​ അറസ്​റ്റ്​ ചെയ്​തു; പൗരത്വം തെളിയിച്ച്​ മുസ്​ലിം ദമ്പതികൾ

മുംബൈ: ബംഗ്ലാദേശ്​ നുഴഞ്ഞു കയറ്റക്കാരെന്ന്​ ആരോപിച്ച്​ മുംബൈ ​െപാലീസ്​ അറസ്​റ്റ്​ ചെയ്​ത മുസ്​ലിം ദമ്പതിക ൾ പൗരത്വം തെളിയിച്ചു. 45കാരനായ അബ്ബാസ്​ ഷെയിഖും ഭാര്യ റാബിയക്​ത്തുൻ ഷെയ്​ഖുമാണ്​ കോടതിയിൽ രേഖകൾ സമർപ്പിച്ച്​ പൗരത്വം തെളിയിച്ചത്​. മുംബൈ മജിസ്​ട്രേറ്റ്​ കോടതി​ ഇരുവരെയും വെറുതെ വിട്ടു​.

ഇവരുടെ കൈവശമുള്ള തെരഞ്ഞെടു പ്പ്​ തിരിച്ചറിയൽ കാർഡ്​ പൗരത്വം തെളിയിക്കാൻ പര്യാപ്​തമാണെന്ന്​ നിരീക്ഷിച്ചാണ്​ കോടതി ഉത്തരവ്​. പാസ്​പോർട്ട്​ നിയമത്തിലേയും ഫോറിനേഴ്​സ്​ ആക്​ടിലേയും വകുപ്പുകൾ പ്രകാരമാണ്​ ഇരുവർക്കുമെതിരെ കേസെടുത്തിരുന്നത്​. അബ്ബാസ്​ ഖാൻ പൗരത്വം തെളിയിക്കുന്നതിനായി ആധാർ കാർഡ്​, പാൻ കാർഡ്​, തെരഞ്ഞെടുപ്പ്​​ തിരിച്ചറിയൽ കാർഡ്​, ബാങ്ക്​ പാസ്​ബുക്ക്​, ഹെൽത്ത്​ കാർഡ്​, റേഷൻ കാർഡ്​ എന്നിവ കോടതിയിൽ സമർപ്പിച്ചു.

റാബിയക്​ത്തുൻ ആധാർ കാർഡും പാൻകാർഡും തെരഞ്ഞെടുപ്പ്​ തിരിച്ചറിയൽ കാർഡുമാണ്​ സമർപ്പിച്ചത്​.
ആധാർ കാർഡ്​, പാൻകാർഡ്​, റേഷൻ കാർഡ്​ എന്നിവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന്​ വ്യക്​തമാക്കിയ കോടതി തെരഞ്ഞെടുപ്പ്​ തിരിച്ചറിയൽ കാർഡ്​ ഇതിനുള്ള രേഖയാണെന്നും അറിയിച്ചു.

2017ലാണ്​ മുംബൈ പൊലീസ്​ നടത്തിയ പരിശോധനക്കിടെയാണ്​ ഇരുവരും അറസ്​റ്റിലായത്​. ബംഗ്ലാദേശ്​ നുഴഞ്ഞു കയറ്റക്കാർ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ്​ റെയ്​ഡ്​.

Tags:    
News Summary - They've Proved Their Citizenship': Mumbai Court Acquits Muslim Couple-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.