ന്യൂഡൽഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ മകന് മുഖ്യപങ്കാളിത്തമുള്ളതും പ്രതിരോധ മന്ത്രി ഉൾപ്പെടെ നാലു കേന്ദ്രമന്ത്രിമാർ ഡയറക്ടർമാരുമായ സംഘടനക്ക് വിദേശ ആയുധക്കമ്പനികളിൽനിന്നടക്കം ധനസഹായം ലഭിക്കുന്നുവെന്ന് ആരോപണം.
സംഭവത്തിൽ ദേശസുരക്ഷ ഭീഷണി ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നതോടെ പ്രധാനമന്ത്രിയുടെ ഒാഫിസ് പ്രതിക്കൂട്ടിലായി. വിഷയത്തിൽ കേന്ദ്ര സർക്കാറോ ബി.ജെ.പി നേതൃത്വമോ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ അഭിമാനപോരാട്ടം നടക്കുന്ന ഗുജറാത്തിലും ഹിമാചൽപ്രദേശിലും കോൺഗ്രസ് വിഷയം ഉന്നയിക്കുന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവും.
ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷായുടെ മകൻ ജയ് ഷായുടെ അവിശ്വസനീയ ബിസിനസ് വളർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ട ‘ദ വയറാ’ണ് ഇൗ വിവരവും പുറത്തുവിട്ടത്.
അജിത് ഡോവലിെൻറ മകൻ ശൗര്യ ഡോവൽ, ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ് എന്നിവർ നടത്തുന്നതും ബി.ജെ.പി ബുദ്ധിജീവികളുടെ സംഘടനയെന്നും പറയപ്പെടുന്ന ഇന്ത്യ ഫൗേണ്ടഷെനതിരെയാണ് ആരോപണം. ഇന്ത്യയുടെ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയരൂപവത്കരണവുമായി ബന്ധപ്പെട്ട സെമിനാറും ചർച്ചകളുമാണ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നത്. ഇവർക്കു പുറമെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, വ്യാപാര-വ്യവസായ മന്ത്രി സുരേഷ് പ്രഭു, േവ്യാമയാന സഹമന്ത്രി ജയന്ത് സിൻഹ, വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ എന്നിവരാണ് ഡയറക്ടർമാർ.
വ്യവസായതാൽപര്യം മുൻനിർത്തി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് വിദേശ ഇന്ത്യൻ കമ്പനികൾ നൽകുന്ന സംഭാവനയും പിന്തുണയും സ്വീകരിക്കുന്നത് ഇൗ ആറുപേരും സുപ്രധാന പദവി വഹിക്കുേമ്പാൾ താൽപര്യങ്ങളുടെ സംഘർഷം സൃഷ്ടിക്കുമെന്ന് ‘ദ വയർ’ ആരോപിക്കുന്നു.
യു.പി.എ സർക്കാറിെൻറ കാലത്ത് ആരോപണവിധേയരാവുകയും സി.ബി.െഎ അന്വേഷണം നേരിടുകയും ചെയ്യുന്ന വിമാന ഇടപാടിലെ കമ്പനിയായ ബോയിങ്ങിൽനിന്ന് ഫൗണ്ടേഷൻ സംഭാവന വാങ്ങി. വിദേശ ബാങ്കുകളും സംഭാവന നൽകി.
വരുമാനസ്രോതസ്സിനെക്കുറിച്ച ‘ദ വയറി’െൻറ ചോദ്യാവലിയോട് മന്ത്രിമാർ ആരും പ്രതികരിച്ചില്ല. റാം മാധവ് ആവെട്ട ഉചിതമായ വ്യക്തി പ്രതികരിക്കുമെന്ന് അറിയിച്ചു.
ഫൗണ്ടേഷൻ ഒാഫിസ് ഡൽഹിയിലെ സമ്പന്നരുടെ മേഖലയിലാണ്. ഇതിെൻറ വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ എങ്ങനെ നൽകുന്നുവെന്നതിനും മറുപടിയില്ല. നേരേത്ത സ്യൂയസ് കാപിറ്റൽ എന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനം നടത്തിയിരുന്ന ശൗര്യ 2016ൽ അതിനെ സൗദി രാജകുടുംബാംഗം ചെയർമാനായ ജെമിനി ഫിനാൻഷ്യൽ സർവിസിൽ ലയിപ്പിച്ചിരുന്നു. അതേസമയം, വിഷയത്തിൽ താൽപര്യങ്ങളുടെ സംഘർഷം വ്യക്തമാണെന്ന് ആരോപിച്ച കോൺഗ്രസ് വക്താവ് കപിൽ സിബൽ, നാലു മന്ത്രിമാർ ഡയറക്ടർ ബോർഡ് അംഗങ്ങളാണെന്നത് വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ മൂന്നാം വകുപ്പിെൻറ ലംഘനമെന്ന് പറഞ്ഞു.
രാഷ്ട്രീയവും ബിസിനസും കോക്ടൈൽ ആയി നടത്തുക എന്ന പങ്കാണ് ഇന്ത്യ ഫൗണ്ടേഷൻ വഹിക്കുന്നതെന്നും ഇത് ചങ്ങാത്ത മുതലാളിത്തത്തിെൻറ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.
ആർ.ജെ.ഡി നേതാവ് മനോജ് ഝാ, പ്രധാനമന്ത്രി സമയബന്ധിത അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നതിെൻറ ഉദാഹരണമാണ് പുറത്തുവന്നതെന്ന് സി.പി.എം നേതാവ് എം.ഡി. സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.