ലഖ്നോ: ഉത്തർപ്രദേശിലെ 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലേക്കുള്ള വോെട്ടടുപ്പ് തുടങ്ങി. യു.പി തെരഞ്ഞെടുപ്പിലെ നിർണാക ഘട്ടമാണ് ഇന്ന് നടക്കുന്നത്. 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ 2.41 കോടി വോട്ടര്‍മാരുടെ വിധി തേടുന്നത്. ബി.ജെ.പിയും എസ്.പിയും തമ്മിലുളള നേരിട്ടുള്ള പോരാട്ടത്തിനാണ് മൂന്നാം ഘട്ടം സാക്ഷ്യം വഹിക്കുക. മൂന്നാം ഘട്ടത്തിൽ പരമാവധി സീറ്റുകൾ നേടി വീണ്ടും ഭരണത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്.
2012ലെ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളിൽ 55 എണ്ണവും സമാജ്വാദി പാര്‍ട്ടിയാണ് നേടിയത്. ബി.എസ്.പിക്ക് ആറും ബി.ജെ.പിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റാണ് ലഭിച്ചത്.
നോട്ട് നിരോധനത്തെതുടര്‍ന്നുണ്ടായ ദുരിതവും സംസ്ഥാന സര്‍ക്കാറിന്‍െറ വികസനപ്രവര്‍ത്തനങ്ങളുമായിരുന്നു എസ്.പി- കോണ്‍ഗ്രസ് സഖ്യം മൂന്നാം ഘട്ട തെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിലും ഉയര്‍ത്തിക്കാട്ടിയത്. അഖിലേഷ് ഭരണത്തിലെ അഴിമതിയും അക്രമങ്ങളുമായിരുന്നു മോദിയുടെ പ്രചാരണായുധം. പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യം വെച്ചും ആരോപണ- പ്രത്യാരോപണങ്ങളുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.