ഈ സർക്കാർ ദരിദ്രർക്കും കർഷകർക്കും വിരുദ്ധം -ദിഗ്വിജയ് സിങ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ദരിദ്രർക്കും കർഷകർക്കും വിരുദ്ധമായ സർക്കാരാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്‍റെ പരാമർശം. കേന്ദ്ര സർക്കാരിന്‍റെ ചിന്തകൾ ദരിദ്രർക്കും കർഷകർക്കും വിരുദ്ധമാണ്. അധികാരത്തിലേറിയ ശേഷം സർക്കാർ ആദ്യം ഭൂമി ഏറ്റെടുക്കൽ ബില്ലിനായി ഓർഡിനൻസും, പിന്നീട് കാർഷിക ബില്ലിൽ മൂന്ന് നിയമങ്ങളും കൊണ്ടുവന്നു. ഫാഷിസ്റ്റ് ചിന്തകളാണ് ഇത്തരം പ്രവണതകൾക്ക് പിന്നിൽ. ഭീമ കൊറേഗാവ് കേസ് ഈ ചിന്തകളുടെ ഉത്തമ ഉദാഹരണമാണെന്നും, പ്രധാനമന്ത്രി തങ്ങളുടെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പത്തുമണി വരെ രാജ്യ സഭ പിരിഞ്ഞു. ജനുവരി 31നാണ് രാജ്യസഭയിലെ ബജറ്റ് സെഷൻ ആരംഭിച്ചത്. 41 സിറ്റിങ്ങുകൾക്ക് ശേഷം ബുധനാഴ്ച രാജ്യസഭ തടസ്സമില്ലാതെ പ്രവർത്തിച്ചു. 

Tags:    
News Summary - This govt is anti-poor, anti-farmers: Digvijaya Singh in Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.