കർഷകർക്ക്​ ഭക്ഷണമൊരുക്കി മുസ്​ലിംപള്ളികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിനിടെ ഭക്ഷണമൊരുക്കി മുസ്​ലിം പള്ളികൾ.

പള്ളിയിൽ ഭക്ഷണമൊരുക്കുന്നതിൻെറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. സി.എ.എ-എൻ.ആർസി വിരുദ്ധ സമരകാലത്ത്​ തങ്ങൾക്ക്​ ഭക്ഷണമൊരുക്കിയ കർഷകർക്ക്​ പ്രത്യുപകാരമായാണ്​ ഭക്ഷണം നൽകുന്നതെന്ന്​ ട്വിറ്ററിൽ ചിത്രം പങ്കുവെച്ച്​ ഒരാൾ കുറിച്ചു.

ഭക്ഷണം വേണ്ട കർഷകർക്ക്​ ബന്ധപ്പെടാനായി പള്ളികളുടെ മൊബൈൽ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമരം അടിച്ചമർത്താൻ പൊലീസ്​ ശ്രമിക്കുന്ന​തിനെ തുടർന്ന്​ ​കൂടുതൽ കർഷകർ ഡൽഹിയിലേക്ക്​ എത്തുമെന്നാണ്​ വിവരം.

Tags:    
News Summary - ‘This is My India’: Delhi Mosques Organize Food For Protesting Farmers, Spread Message of ‘Unity in Diversity’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.