'ഇത്​ അവസാന തെരഞ്ഞെടുപ്പ്'​; വിരമിക്കൽ പ്രഖ്യാപിച്ച്​ നിതീഷ്​ കുമാർ

പട്‌ന: ത​െൻറ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പായിരിക്കും 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പെന്ന്​ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍. ജെഡിയു സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ്​ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ്​ അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്​.

'പ്രചാരണത്തി​െൻറ അവസാന ദിവസമാണിന്ന്​.മറ്റന്നാള്‍ തെരഞ്ഞെടുപ്പാണ്. ഇത്​ എ​െൻറ അവസാനത്തെ തെരഞ്ഞെടുപ്പാണ്. നല്ലതെല്ലാം നല്ലതായേ അവസാനിക്കൂ' – നിതീഷ് കുമാര്‍ പറഞ്ഞു.

2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പി​െൻറ അവസാന പ്രചാരണ ദിനത്തിലാണ് നിതീഷ്​ കുമാറി​െൻറ പ്രഖ്യാപനം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പി​െൻറ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബര്‍ ഏഴിനാണ്. നവംബര്‍ പത്തിനായിരിക്കും വോട്ടെണ്ണല്‍.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.