ബറൂച്ച്: യു.പി.എ സർക്കാർ വികസന വിരോധികളും ശരിയായ നയങ്ങൾ രൂപീകരിക്കാൻ കഴിയാത്തവരുമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കെതിെര ഗൂഢാലോചന നടത്തുന്നവർ മണ്ണു കപ്പേണ്ടി വരുെമന്നും മോദി ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി ഇന്നലെ സ്വദേശമായ വാദ്നഗർ ടൗൺ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാദ്നഗർ സന്ദർശിച്ച മോദി പുരാതനമായ ഹത്കേശ്വർ മഹാദേവ് ക്ഷേത്രത്തിലെത്തി പ്രാർഥിച്ചു. തനിക്കു നേെര ചീറ്റിയ വിഷം കുടിച്ചിറക്കാനും ദഹിപ്പിക്കാനും ഭഗവാൻ ശിവനാണ് ശക്തി നൽകുന്നതെന്ന് മോദി പറഞ്ഞു. അതുകൊണ്ടാണ് 2001 മുതൽ തനിക്കെതിരെ വിഷം ചീറ്റുന്നവരെ പ്രതിരോധിക്കാൻ സാധിച്ചത്. ഇൗ ശക്തി മാതൃരാജ്യത്തെ സേവിക്കാൻ ഉപയോഗപ്പെടുത്താനും തനിക്കായി. ഞാൻ മോദിയാണ്. ഗാന്ധിയുടെയും സർദാർ വല്ലഭായ് പേട്ടലിെൻറയും നാട്ടിൽ നിന്ന് വന്നവൻ. എത്ര കള്ളൻമാർ വന്നാലും പോയാലും ആത്യന്തിക വിജയം സത്യത്തിനായിരിക്കുമെന്നും മോദി പറഞ്ഞു.
30 മിനിട്ടു നീണ്ട പ്രസംഗത്തിൽ കോൺഗ്രസിനെ പേരെടുത്ത് പറയാതെ വിമർശിച്ചു. നേരത്തെയുണ്ടായിരുന്ന സർക്കാൻ വികസന വിരുദ്ധരായിരുന്നു. രാജ്യത്ത് ഒരു ആരോഗ്യ നയം രൂപീകരിക്കാൻ അടൽ ബിഹാരി വാജ്പെയ് പ്രധാനമന്ത്രിയാകേണ്ടി വന്നുെവന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.