സ്ത്രീകളെ പീഡിപ്പിക്കുന്നവരെ തൂക്കിക്കൊല്ലണം; ഗുസ്തിതാരങ്ങളുടെ പ്രതി​ഷേധത്തിന് പിന്തുണയുമായി കെജ്രിവാൾ

ന്യൂഡൽഹി: ജന്തർമന്ദിറിൽ പ്രതിഷേധം നടത്തുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്ത്രീകളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റണമെന്ന് കെജ്രിവാൾ പറഞ്ഞു. രാജ്യത്തിന്റെ യശസ്സ് ഉയർത്തിയവരാണ് ഗുസ്തിതാരങ്ങൾ. അവർ അപമാനിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഗുസ്തിഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെ കേന്ദ്രസർക്കാർ സംരക്ഷിക്കുകയാണ്. ഏഴോളം ഗുസ്തിതാരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനത്തിന് രണ്ട് കേസുകൾ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ നിലവിലുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഗുസ്തിതാരങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നു. അണ്ണാ ഹസാരെ രാഷ്ട്രീയത്തെ മാറ്റി. ഈ പ്രതിഷേധം കായികമേഖലയിൽ മാറ്റം കൊണ്ടുവരും. ഇന്ത്യയെ സ്നേഹിക്കുന്നവരെല്ലാം പ്രതിഷേധത്തിൽ അണിനിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - 'Those who harass women should be hanged': Kejriwal extends support to protesting wrestlers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.