​കുംഭമേളക്ക്​ തുടക്കം: ഗംഗാസ്​നാനം ചെയ്​ത്​ സ്​മൃതി ഇറാനി

പ്രയാഗ്​ രാജ്​: അർധകുംഭമേളക്ക്​ തുടക്കമായ പ്രയാഗ്​രാജിൽ പുണ്യസ്​നാനത്തിനെത്തിയ ആദ്യ തീർത്ഥാടകരിൽ ഒരാളായി കേന്ദ്രമന്ത്രി സ്​മൃതി ഇറാനി. ത്രിവേണി സംഗമത്തിൽ സ്​നാനം ചെയ്യുന്ന ചിത്രം മന്ത്രി ട്വിറ്റിലൂടെ പുറത്തുവിട്ട ു. ചൊവ്വാഴ്​ച പുലർച്ചെ പ്രയാഗ്​രാജിലെത്തിയ സ്​മൃതി ഇറാനി ഗംഗാസ്​നാനത്തിനും പൂജകൾക്കു ശേഷമാണ്​ മടങ്ങിയത്​. < /p>

എട്ട്​ ആഴ്​ച നീണ്ടുനിൽക്കുന്ന കുംഭമേള മാർച്ച്​ നാലിനാണ്​ അവസാനിക്കുക. മേളയിൽ പ​െങ്കടുക്കുന്നതിനായി ആത്​മീയ- സാമൂഹിക -രാഷ്​ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ ലക്ഷകണക്കിന്​ തീർത്ഥാടകരാണ്​ എത്തുക. ത്രിവേണി സംഗമത്തിലെ പുണ്യ സ്​നാനത്തിനും പ്രാർത്ഥനക്കും പൂജകൾക്കുമായി 150 ദശലക്ഷം പേർ പ്രയാഗ്​രാജിലെത്തുമാണ്​ ഉത്തർപ്രദേശ്​ സർക്കാറി​​​​െൻറ കണക്കുകൂട്ടൽ.

തീർത്ഥാടകർക്കായി പതിനായിരത്തോളം താൽക്കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും സര്‍ക്കാര്‍ സജീകരിച്ചിട്ടുണ്ട്​. വിദേശികൾക്കായി 1200 ഒാളം ആഡംബര ട​​​െൻറുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാഗ്​രാജിലെ മണപ്പുറത്ത്​ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Thousands Gather For Holy Dip Today -Kumbh Mela - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.