എയർ ഇന്ത്യയുടെ ലണ്ടൻ വിമാനങ്ങൾക്ക്​ ഭീഷണി; സുരക്ഷ ശക്​തമാക്കി

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ലണ്ടൻ വിമാനങ്ങൾക്ക്​ സുരക്ഷാ ഭീഷണി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ വ്യാഴാഴ്​ച പുറപ്പെടാനിരിക്കുന്ന വിമാനങ്ങൾക്കാണ്​ സുരക്ഷാഭീഷണിയുണ്ടായത്​. വിമാനത്താവളഅധികൃതർക്കാണ്​ ഭീഷണി കോൾ ലഭിച്ചത്​.

ഖാലിസ്​താൻ കമാൻഡോ ഫോഴ്​സ്​ എന്ന സംഘടനയിൽ നിന്നാണ്​ ഭീഷണിയുണ്ടായ​തെന്നാണ്​ റിപ്പോർട്ട്​. ലണ്ടനിൽ വിമാനം ഇറങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണ സന്ദേശം.

തുടർന്ന്​ വിമാനത്താവളത്തിനുള്ള സുരക്ഷ ശക്​തമാക്കിയതായി എയർപോർട്ട്​ ഡി.സി.പി രാജീവ്​ രഞ്​ജൻ പറഞ്ഞു. 1984ലെ സിഖ്​ വിരുദ്ധകലാപത്തിൻെറ 36ാം വാർഷികമാണ്​ നവംബറിൽ.

Tags:    
News Summary - Threats Received To 2 Air India Flights To London From Delhi Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.