സൊപോറിൽ തീവ്രവാദി ആക്രമണം: മൂന്ന് സി.ആർ.പി.എഫുകാർ മരിച്ചു

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സൊപോർ പ്രദേശത്തുണ്ടായ തീവ്രവാദി ആക്രമണത്തിൽ മൂന്ന് സെൻട്രൽ റി സർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ് ) ജവാൻമാർ കൊല്ലപ്പെട്ടു. മൂന്നിലധികം പേർക്ക് പരിക്കുണ്ട്.

ശനിയാഴ്ച സൊപോറിൽ പട്രോളിങ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് സംഘത്തിന് നേരെ അഹദ് ബാബ്സ് കോസിങിനടുത്തുള്ള നൂർബാഗിൽ വെച്ചാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെയെല്ലാം ഉടൻ എസ്.ഡി.എച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. രണ്ടു പേർ ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു

എന്നാൽ, രണ്ട് സി.ആർ.പി.എഫുകാർ മരിച്ചതായാണ് സൊപോർ എസ്.പി സ്ഥിരീകരിച്ചത്. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റെന്നും അദ്ദേഹം പറയുന്നു. മൂന്ന് പേർക്ക് പരിക്കുണ്ട്. അക്രമികൾക്കായി തെരച്ചിൽ ശക്തമാക്കിയെന്നും സൊപോർ എസ്.പി വ്യക്തമാക്കി.

Tags:    
News Summary - Three CRPF jawans killed, 3 injured in militant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.